Ordination Service – Evng Alex Abraham

ഓർഡിനേഷൻ സർവീസ്

ഇവാഞ്ചലിസ്റ് അലക്സ് ഏബ്രഹാമിനു പാസ്റ്റർ ആയി ഓർഡിനേഷൻ ലഭിച്ചു.

2024 ജനുവരി 30 ശനിയാഴ്ച കൂടിയ സഭയുടെ  യോഗത്തിൽ വച്ചു ഇവാഞ്ചലിസ്റ് അലക്സ് ഏബ്രഹാമിനെ പാസ്റ്റർ ആയി ഓർഡിയൻ ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ പാസ്റ്റർ റോബിൻസൺ ഹെൻറി അദ്ധ്യക്ഷത വഹിച്ചു. മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ചിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ജക്‌സി മാത്യു ശുശ്രുഷയ്ക്കു നേതൃത്വം നൽകി. പാസ്റ്റർ അനിൽ ഏബ്രഹാം, പാസ്റ്റർ പോൾ ഏബ്രഹാം, പാസ്റ്റർ ഷിബു മത്തായി, ഇവാഞ്ചലിസ്റ് മാത്യു പൂഴിക്കാട്, ഇവാഞ്ചലിസ്റ് തോമസ് വൈദ്യൻ എന്നിവർ ആശംസകൾ നേർന്നു. പോൾ ഏബ്രഹാം സർട്ടിഫിക്കറ്റ് കൈമാറി. മാറാനാഥാ മെലഡി ഏയ്ഞ്ചൽസ് ഗാനങ്ങൾ ആലപിച്ചു. മീഡിയ വിഭാഗം ലൈവ് ടെലികാസറ്റ് ചെയ്തു.

 

യാഥാസ്ഥിക മാർത്തോമ്മാ കുടുംബത്തിൽ പി.സി ഏബ്രഹാമിന്റെയും തങ്കമ്മ ഏബ്രഹാമിന്റെയും മകനായി അലക്സ് ഏബ്രഹാം ജനിച്ചു. മാർത്തോമാ സഭയിൽ കൂടി വരവേ 1993 ജൂലൈ 27നു ബ്രദർ അലക്സ്, സുവിശേഷകൻ ജോർജ് വർഗ്ഗിസ്സിനെ പരിചയപ്പെടുവാൻ ഇടയായി. രക്ഷയെ ക്കുറിച്ചു  വചനാടിസ്ഥാനത്തിലുള്ള തന്റെ വെളിപ്പെടുത്തലുകളെ സർവ്വശക്തിയും ഉപയോഗിച്ചു എതിർത്തു തോൽപ്പിക്കുവാൻ ശ്രമിക്കവേ “എല്ലാം സമൃദ്ധിയായി ഉള്ളപ്പോൾ എന്തുകൊണ്ട് ദൈവത്തിനു കീഴ് പ്പെട്ടു ദൈവത്തിന്റെ ശുശ്രുഷ ചെയ്തു കൂടാ” എന്നുള്ള ചോദ്യം താൻ ശരിയെന്നു ധരിച്ചു മുമ്പോട്ടു ഓടിക്കൊണ്ടിരുന്ന പാതയിൽ നിന്നു തിരിഞ്ഞു ഓടുവാൻ ബ്രദർ അലക്സിനെ നിർബന്ധിതനാക്കിയത്.  2002-ൽ പാസ്റ്റർ കോശി വൈദ്യന്റെ കൈക്കിഴിൽ സ്നാനപ്പെട്ടു. 2003-ൽ ആത്മാഭിഷേകം പ്രാപിച്ചു. 2006 മുതൽ ദുബായ് സെൽ സോൺ ലീഡറായും ശുശ്രുഷകനായും പ്രവർത്തിച്ചു വന്ന അലക്സ് ഏബ്രഹാമിന് 2016 ഡിസംബർ 2 നു എൽഡർ ആയി ഓർഡിനേഷൻ ലഭിച്ചു. സഭയുടെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു വരുന്നു. അനേകരെ ക്രിസ്തുവിൽ കണ്ടെത്തുവാൻ ഈ കുടുംബത്തിനു ദൈവം അവസരം നൽകി. കണ്ടുമുട്ടുന്ന എല്ലാവരോടും ക്രിസ്തുവിന്റെ സ്‌നേഹം വിവരിക്കുവാൻ സമയം കണ്ടെത്തുന്നതിൽ അവർ ഒട്ടും പരാജയമല്ല.

ഭാര്യ വത്സ അലക്സ്, രണ്ടു മക്കൾ.