News Desk – November 2023

 

 

 

 

മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് -ഓർഡിനേഷൻ സർവ്വീസ്

.

ദുബായ് : മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ചിന്റെ ജി സി സി യിലുള്ള സഭകളുടെ സംയുക്ത ആരാധനയും ഓർഡിനേഷൻ സർവ്വീസും ഡിസംബർ രണ്ടിനു ദുബായ് ഹോളി ട്രിനിറ്റി ചർച്ചിൽ വച്ച് നടത്തപ്പെട്ടു. പാസ്റ്റർ അനിൽ എബ്രഹാം (MFGC Abudhabi) അധ്യക്ഷത വഹിച്ചു.

ദൈവ നിയോഗത്താൽ സമ്മളനത്തിൽ വച്ച് ബ്രദർ.ജോസ് നിറവത്തു പീറ്റർ (സലാല, ഒമാൻ), ബ്രദർ. റോബിൻസൺ ഹെൻറി (ഷാർജ), ബ്രദർ.ഷിബു മാത്യു (അജ്മാൻ), ബ്രദർ പോൾ എബ്രഹാം (ദുബായ് ഇംഗ്ലീഷ് ചർച്ച്) എന്നിവരെ പാസ്റ്റർമാരായും ബ്രദർ മാത്യു പി ചെറിയാൻ (ദുബായ് ) ബ്രദർ ജോഷി ജോസഫ് (റുവൈസ് ) എന്നിവരെ എൽഡർമാരായും  ഓർഡിയൻ ചെയ്തു . മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ചിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ജക്സി മാത്യു ശുശ്രുഷക്കു നേതൃത്വം നൽകി.

അനുഭവങ്ങളിൽ ചാലിച്ച സാക്ഷ്യങ്ങളോടുകൂടി തങ്ങളുടെ ജീവിതാനുഭവങ്ങളെ പങ്കു വെച്ചതു തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾ ദൈവത്താൽ നിശ്ചയിക്കപെട്ടവരാണെന്നുള്ളതിനു മറ്റൊരു തെളിവുകൂടിയായിരുന്നു. ഗവേർണിംഗ് ബോർഡ് അംഗം ബ്രദർ മാത്യു കുര്യൻ (സലിം ) സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. ബ്രദർ മാത്യു സെബാസ്റ്റ്യൻ (രാജേഷ് ) ആശംസകൾ അറിയിച്ചു. ബ്രദർ സാജൻ ജോർജ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാറാനാഥാ മെലഡി ഏയ്ഞ്ചൽസ് ഗാനങ്ങൾ ആലപിച്ചു. മാറാനാഥാ മീഡിയ വിഭാഗം ലൈവ് ടെലികാസ്റ് ചെയ്തു.

 

Pr. Jose Salala

യാഥാസ്ഥിക കത്തോലിക്കാ ഭവനത്തിൽ ജനിച്ചു വളർത്തപ്പെട്ട ബ്രദർ ജോസ് നിറവത്തു പീറ്റർ, പഠനത്തിനു ശേഷം 1989-ൽ ഒമാനിലെ സലാല എന്ന പട്ടണത്തിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു . 1995 മുതൽ ബിസിനസ്സിൽ തകർച്ചകൾ നേരിട്ടു. 1998 എത്തിയപ്പോഴേക്കും തകർച്ചയുടെ ആധിക്യം വർദ്ധിക്കുകയും ജീവിതം അവസാനിപ്പിക്കാതെ നിവർത്തിയില്ലാതെയുമായി. ആത്മഹത്യക്കായി പലവട്ടം ശ്രമിച്ചുവെങ്കിലും ബിസിന സ്സ് പോലെ തന്നെ പരാജയമായിരുന്നു ഫലം. 2000 മുതൽ കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വം വഹിക്കുകയും അഞ്ചു വർഷത്തോളം തുടരുകയും ചെയ്തു. 2005 ൽ വലിയൊരു വാഹനാപകടത്തിൽ നിന്നും രക്ഷപെട്ടു. കത്തോലിക്കാ സഭാ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുംപോഴും അടിക്കടിയുണ്ടാകുന്ന പ്രതികൂലങ്ങൾ സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന കൂട്ടത്തിലേക്കാണ് ചെന്നെത്തിച്ചത്. സ്വഭവനത്തിൽ കൂടി വരവ് ആരംഭിച്ചു. ദൈവിക കല്പനയായ വിശ്വാസ സ്നാനം ആവശ്യമില്ലായെന്നുള്ള കാഴ്ചപ്പാടുമായി തന്നെ മുമ്പോട്ട് പോയി. 2008-ൽ പാസ്റ്റർ ജക്സി മാത്യുവും കുടുംബവും ഭവനത്തിൽ നടക്കുന്ന കൂട്ടായ്മയിൽ പങ്കെടുക്കുകയും വചനം പ്രഘോഷിക്കുകയും ചെയ്തു. വചനം സംസാരിച്ചു തുടങ്ങുന്നതിനു മുമ്പേതന്നെ വിശ്വാസ സ്നാനത്തെ കുറിച്ച് മാത്രം സംസാരിക്കരുതെന്നുള്ള മുന്നറിയിപ്പു നൽകി . എന്നാൽ ഒരു മണിക്കൂർ മാത്രമുള്ള വചന കേൾവി ഏറ്റവും അടുത്ത സമയം തന്നെ വിശ്വാസ സ്നാനം സ്വീകരിക്കണമെന്നുള്ള തീരുമാനത്തിൽ എത്തി ചേർന്നു. 2008 ജൂലൈ 31 നു വിശ്വാസ സ്നാനം സ്വീകരിച്ചു . 2008 മുതൽ തന്നെ മാറാ നാഥാ സഭ സലാലയിൽ പ്രവർത്തനമാരംഭിച്ചു .സഭാ ശിശ്രുഷകനായി ബ്രദർ ജോസ് പീറ്റർ പ്രവൃത്തിച്ചു വരികെ 2016 ഡിസംബർ രണ്ടിനു എൽഡർ ആയി ഓർഡിനേഷൻ ലഭിച്ചു. കുട്ടികളടക്കം എൺപതു പേരോളം കൂടി വരുന്നു. ഭാര്യ ഗ്രേസി തോമസ് . മക്കൾ പീറ്റർ ജോസ്, തോമസ് ജോസ്, മരുമക്കൾ : സോണിയാ, ദീപ്തി ചെറുമകൾ : ഹന്നാ സോണാ പീറ്റർ

 

Pr. Robinson Henry

വ്യത്യസ്ത മതവിഭാഗങ്ങൾ തിങ്ങി പാർക്കുന്ന രാജ്യമായ ഇന്ത്യയിൽ തുലോം കുറവായ ക്രിസ്തിയ പശ്ചാത്തലത്തിൽ ഹെൻറി ആന്റണിയുടെയും വിർജിനി ഹെൻറിയുടെയും ആദ്യ ജാതനായി ജനിക്കുവാനും വളർത്തപ്പെടുവാനും സാധിച്ചു. മാതാപിതാക്കൾക്ക് എട്ടു വർഷത്തിനു ശേഷം ജനിച്ച ഏക ആൺ തരിയായതിനാലാകാം റോബിൻസൺ ഹെൻറി എന്ന ബാലൻ വളരെയേറെ ലാളനയേറ്റാണ് വളർന്നത്. കത്തോലിക്കാ സഭയുടെ ചിട്ടയോടുള്ള മതാനുസാരങ്ങൾ പാലിച്ചു പോരുമ്പോഴും പുകവലിയെന്ന ദുഃശീലത്തിനു എട്ടാം വയസ്സിലെ അടിമയായി. ക്രിസ്തിയാനിയെന്ന പേരുണ്ടെങ്കിലും പുറത്തിറങ്ങിക്കഴിഞ്ഞാൽ സ്വഭാവത്തിൽ തമ്മിൽ ആരിലും യാതൊരു വ്യത്യാസവും താൻ കണ്ടില്ല. ജീവനുള്ള ഒരു ദൈവം ഉണ്ടെങ്കിൽ തനിക്കു ഒന്നു തിരിച്ചറിയണമെന്ന മോഹവുമായി ബൈബിൾ വായന ആരംഭിച്ചു. ബുദ്ധിയുടെ മണ്ഡലത്തിൽ ഒരിക്കലും അംഗീകരിക്കുവാൻ കഴിയാത്തവിധത്തിൽ ആദ്യ അഞ്ചു അധ്യായങ്ങളുടെ വായനയോടുകൂടി ബൈബിൾ വായന അവസാനിപ്പിച്ചു.

രാമായണവും മഹാഭാരതവും തുടർന്നു വായിച്ചു. തന്നിലുള്ള വിടവു നികത്തുവാൻ, ഒരു ദൈവത്തെ കണ്ടു മുട്ടുവാൻ സാധിക്കാതെയായപ്പോൾ ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു’ അടിവരയിടുന്ന മാർക്സിസിസ്റ് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്മാരുടെ പുസ്തകങ്ങങ്ങളിലൂടെ ഓട്ട പ്രദക്ഷിണം നടത്തി. ആത്മാവിലുള്ള ദാഹം തീർക്കുവാൻ പൊട്ടകിണറുകളെ ആശ്രയിച്ചു നെട്ടോട്ടമോടിയപ്പോൾ 2008 സഹപ്രവർത്തകനായ  K.C.മാത്യു എന്ന ദൈവത്തിന്റെ ഭൃത്യന്റെ കൂടെയുള്ള ഒരു വർഷത്തെ സംസർഗം തന്നെ ഒരിക്കലും ദാഹിക്കാത്ത ജീവന്റെ ഉറവയായ ക്രിസ്തുവിങ്കലേക്കു നയിച്ചു. തുടർച്ചയായുള്ള പുകവലി ദൈവത്തിന്റെ ഇടപെടിൽ മുഖാന്തരമായി ഇരുപത്തിയഞ്ചു വർഷത്തിനു ശേഷം എന്നന്നേക്കുമായി ഉപേക്ഷിക്കുവാൻ കഴിഞ്ഞു.

2000 ത്തിൽ വിശ്വാസ സ്നാനം സ്വീകരിച്ചു. 2001-ൽ പരിശുദ്ധാത്മഭിഷേകം പ്രാപിച്ചു. തുടർന്ന് സഭയിൽ  ശുശ്രൂഷകനായും ഷാർജ സെൽ സോൺ ലീഡറായും പ്രവർത്തിച്ചു വരികെ . 2016 ഡിസംബർ രണ്ടിനു എൽഡറായി തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ സെക്രട്ടറിയായിയും പ്രവർത്തിച്ചു വരുന്നു.  റോബിൻസൺ ഹെന്റി  കുഞ്ഞുങ്ങളുമായി ഷാർജയിൽ താമസിക്കുന്നു. ഭാര്യ നിത്യതയിൽ വിശ്രമിക്കുന്ന സോണിയ റോബിൻസൺ മക്കൾ: ക്ലിഫെൻ  ഹിൻ റോബിൻസൺ

ആഡ്‌ലി അബ്‌നേർ റോബിൻസൺ

 

Pr. Shibu Mathai

 

 

എം എം മത്തായിയുടെയും ലീലാമ്മ മത്തായിയുടെയും മകനായി ഒരു പാരമ്പര്യ ക്രിസ്തിയ കുടുംബത്തിൽ ജനിച്ചു വളർത്തപെട്ടു. അച്ചടക്കത്തോടെയും പത്ഥ്യോപദേശത്തോടെയുമുള്ള ബാല്യകാലമായതിനാൽ മാർത്തോമാ സഭയുടെ സണ്ടേസ്കൂൾ, യുവജന വിഭാഗം എന്നി സഭാ പ്രവർത്തനങ്ങളിലും ഉപരി പഠനത്തോടു കൂടി ക്യാംപസ് ക്രൂസേഡിലും വ്യക്തി മുദ്ര പതിപ്പിക്കുവാൻ സഹായിച്ചു.

പഠനത്തിനുശേഷം മുംബൈയിലും തുടർന്നു എമിറേറ്റിസിലും എത്തപ്പെട്ടു. 1994-ൽ സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി പാസ്റ്റർ ജെക്സി മാത്യുവിന്റെ ഭവനത്തിലെ മീറ്റിംഗുകളിൽ പങ്കെടുത്തു. തുടർച്ചയായുള്ള ദൈവവചന കേൾവി യേശുവിനെ കർത്താവും രക്ഷകനായും സ്വീകരിക്കുവാൻ മുഖാന്തിരമായി. 1995 ഡിസംബർ മാസത്തിൽ നടന്ന ഉപവാസ പ്രാർത്ഥനയിൽ വച്ച് പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടു. 1997 ഏപ്രിൽ 3 നു ദുബായിൽ വച്ചു വിശ്വാസ സ്നാനം സ്വീകരിച്ചു.തുടർന്നു സഭയിലെ അംഗവും, ശുശ്രുഷകനുമായിരിക്കുവാൻ ദൈവം തന്റെ ഭൃത്യനെ സഹായിച്ചു. അജ്മാൻ സെൽ സോൺ ലീഡറായും സേവനം അനുഷ്ഠിച്ചു വരികെ 2016 ഡിസംബർ 2 നു എൽഡർ ആയി നിയമിതനായി.

പാസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ട  ഷിബു മാത്യു കുടുംബമായി അജ്മാനിൽ താമസിക്കുന്നു. ഭാര്യ അനു ഷിബു. മകൾ: ഷാരാൻ അന്നാ ഷിബു

 

Pr. Paul Abraham

 

എബ്രഹാം വർക്കിയുടെയും ചെറുപുഷ്പയുടെയും ഇളയ മകനായി ക്രിസ്തിയ കുടുംബത്തിൽ ജനിച്ചു വളർത്തപെട്ടു. 2003 സെപ്റ്റംബറിൽ വിശ്വാസ സ്നാനം സ്വീകരിച്ചു. സ്വഭാവത്തിൽ കാട്ടൊലിവായിരുന്നതിൽ നിന്നും മുറിച്ചെടുത്തത് നല്ല ഫലം കായ്ക്കേണ്ടതിനാണ്. എന്നാൽ യജമാനന്റെ പ്രതീക്ഷക്കൊത്തുയരാത്ത

ദിവസങ്ങൾ. ലോകത്തിന്റെ സുഖങ്ങൾ അനുഭവിക്കുവാനും ദൈവത്തിന്റെ സാമിപ്യം തിരിച്ചറിവാനും വഹിയാതെ സങ്കർഷഭരിതമായ ദിനരാത്രങ്ങൾ. എന്നാൽ സ്വന്തം രക്തം കൊണ്ട് വിലക്കുവാങ്ങിയവൻ ഇടപെട്ടു. ലോകത്തെയും ദൈവത്തെയും ആസ്വദിക്കാതെ എത്ര നാൾ, രണ്ടിനും ഇടയിൽ നിന്റെ ജീവിതം

ഹോമിച്ചു തീർക്കുകയാണോ മകനെ എന്നുള്ള പ്രാണനാഥന്റെ ചോദ്യത്തിനു മുമ്പിൽ ജീവിതം നിനക്കായി സമർപ്പിക്കാമെന്നു സമ്മതിച്ചു. 2007-ൽ സഭയിൽ നടന്ന ഉപവാസ പ്രാർത്ഥനയിൽ ഇനിയുള്ള ജീവിതം മുഴുവൻ നിനക്കായി നൽകുന്നു യേശുവേ എന്നു ഏറ്റുപറഞ്ഞു, പോൾ ഏബ്രഹാം ജീവിതം സമർപ്പിച്ചു.

2008 ഡിസംബർ ഒന്നാംതീയതി അന്യഭാഷാ അടയാളത്തോടു കൂടി ദൈവം പരിശുദ്ധാത്മാവിനാൽ നിറച്ചു. 2009 മുതൽ സഭയുടെ മലയാളം സർവ്വീസിലും ഇംഗ്ലീഷ് സർവീസിലുമായി ദൈവത്തിന്റെ ശുശ്രുഷ  ചെയ്തു വരുന്നു. 2016 ഡിസംബർ 2 നു എൽഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ട പോൾ ഏബ്രഹാം കുടുംബമായി ദുബായിൽ താമസിക്കുന്നു. ആൻ പോൾ എബ്രഹാം ആണു ഭാര്യ. മക്കൾ : ഏബ്രഹാം പോൾ ഏബ്രഹാം, തോമസ് പോൾ ഏബ്രഹാം, ഡേവിഡ് പോൾ ഏബ്രഹാം

 

Evg. Mathew P Cheriyan

 

കായംകുളത്തിനടുത്തു കൃഷ്ണപുരം എന്ന കൊച്ചു ഗ്രാമത്തിൽ പി എം ചെറിയാന്റെയും അന്നമ്മ ചെറിയാന്റെയും മക്കളിൽ അഞ്ചാമനായിട്ടാണ് 1962 മെയ് മാസം നാലാം തിയ്യതി മാത്യു പി ചെറിയാൻ ജനിക്കുന്നത്. നാലു പെണ്മക്കൾക്കു ശേഷമുള്ള ആൺ കുട്ടിയായതിനാലാകാം ഏറ്റവും സ്‌നേഹവായ്പാകളോടുകൂടിയ ബാല്യം കാലം ആയിരുന്നു. ചെറുപ്പത്തിൽ ഉണ്ടായ മരണകരമായ അസുഖം കാരണം മാതാവ് ദൈവവേലയ്ക്കായി തന്റെ മകനെ സമർപ്പിച്ചു. നന്നേ ചെറുപ്പം മുതൽ തന്നെ സി എസ് ഐ സഭയിലെ എല്ലാ ആത്യാത്മികാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തു. 1981 ൽ ജോലിയോടുള്ള ബന്ധത്തിൽ ദുബായിൽ എത്തിപ്പെടുകയും 1990 ൽ പാസ്റ്റർ ജക്‌സി മാത്യു സത്വയിൽ ആരംഭിച്ച ബൈബിൾ ക്ലാസിനു നാലുപേരിലൊരാളായി പങ്കെടുത്തു. 1993 സെപ്റ്റംബർ 23നു കർത്താവിനെ ജലത്തിൽ സാക്ഷിച്ചു. സ്നാനത്തിനു മുൻപ് തന്നെ കർത്താവു പരിശുദ്ധാത്മാഭിഷേകം അന്യഭാഷാ അടയാളത്തോടുക്കൂടി നൽകുകയും ചെയ്തു. സഭയുടെ ആരംഭഘട്ടം മുതൽ മോനച്ചൻ എന്ന പേരിൽ ജനങ്ങൾക്കു സുപരിചതനായ മാത്യു പി ചെറിയാൻ സഭയുടെ സജീവ സാന്നിദ്ധ്യമാണ്.

സെൽ ലീഡറായും ദുബായ് സോണിന്റെ അസ്സോസിയേറ്റ് ലീഡർ ആയും കമ്മിറ്റി അംഗമായും വിവിധ നിലകളിൽ തന്റെ വ്യക്തി മുദ്ര വിവിധ തലങ്ങളിൽ പതിപ്പിച്ചു. മാറാനാഥാ ദുബായ് സഭയുടെ ശുശ്രുഷകനായി സേവനമനുഷ്ഠിച്ചു വരികെയാണ് ഒക്ടോബർ 31 നു എൽഡർ ആയി നിയമിതനായത്. മാത്യു പി ചെറിയാൻ കുടുംബമായി ദുബായിൽ താമസിക്കുന്നു. ഭാര്യ സിന്ധു മാത്യു. മക്കൾ: ക്ലിൻസ് മാത്യു , ക്രിസ് മാത്യു, ക്രിസ്റ്റീന അന്നാ മാത്യു, ക്രിസ്സാ അന്നാ മാത്യു.

 

Evg. Joshy Joseph

 

കേരളത്തിന്റെ പ്രകൃതി സൗന്ദര്യം അപ്പാടെ പേറുന്ന ജില്ലയാണ് പാലക്കാട്. ബ്രദർ ജോഷിയും ജനിച്ചു വളർന്നത് പുതുപ്പരിയാരം എന്ന പാലക്കാടു ജില്ലയിലെ കൊച്ചു ഗ്രാമത്തിലാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ എല്ലാം നിറവേറുന്ന വർഷമായിരുന്നു 2013. കർത്താവിനെ കണ്ടുമുട്ടുന്നതും ഷൈനു പൗലോസിനെ ജീവിത സഖിയാകുന്നതും കർത്താവിനെ ജലത്തിൽ സാക്ഷിക്കുന്നതുമെല്ലാം 2013 ലാണ്. കുടുംബത്തിന്റെയും വളർന്നു വന്ന സമുദായത്തിന്റെയും എല്ലാ എതിർപ്പുകളുള്ളപ്പോഴും കർത്താവിന്നായി നിൽക്കുവാൻ കഴിയുന്നത് എക്കാലത്തും മാനുഷിക ബുദ്ധിക്കു നിർണ്ണയിക്കുവാൻ കഴിയാത്ത ദൈവത്തിന്റെ ദാനമായ കൃപ അനുഭവിക്കുന്നതിനാലാണ്. 2017 മുതൽ മാറാനാഥാ കുടുംബത്തിലെ അംഗമായി പ്രവർത്തിക്കുന്ന ജോഷി തന്റെ ഭവനത്തിൽ നടക്കുന്ന കൂടിവരവിനു നേതൃത്വം നൽകുന്നു. സൺ‌ഡേ സ്കൂൾ ബൈബിൾ ക്ലാസ് ഉപവാസ പ്രാർത്ഥന സഭായോഗവും എല്ലാ ആഴ്ചകളിലും റുവൈസ് സഭ നടത്തി വരുന്നു. എൽഡറായി നിയമിതനായ ജോഷി ജോസഫ് കുടുംബമായി റുവൈസിൽ താമസിക്കുന്നു. മക്കൾ ജോഹൻ ജോഷി, ജെനിസിസ് എലിസാ ജോഷി, ഹന്നാൻ ശാലോം ജോഷി

 

 

 

FAITH BAPTISM

 

 

 

In obedience to the Scriptures,

Br. Adley Robinson

(Son of Pr. Robinson Henry and late Sr. Sonia Robinson)

Sr. Sanusha Suresh

(Daughter of Br. Suresh and Sr. Maya Suresh)

proclaimed the death and resurrection of our

Lord Jesus Christ and was baptized in the name of the Father, the Son and the Holy Spirit.