Malayalam Article 4 – April 2024

തിരുനിവാസം എത്ര മനോഹരം

സങ്കീർത്തന ധ്യാനം  (സങ്കീർത്തനം :84)

ഈ ലോകത്തിലെ മറ്റെന്തിനെക്കാളും ദൈവസന്നിധിയും അവിടുത്തെ ആരാധനയും സങ്കീർത്തനക്കാരന് പ്രിയങ്കരമായി മാറി. ദേഹവും, ദേഹിയും, ആത്മാവും, ഒന്നുചേർന്ന് ദൈവത്തോടു ചേർന്നിരിക്കുന്ന മനോഹര നിമിഷങ്ങൾ. ആലയത്തിൽ വസിച്ചു ശുശ്രൂഷകൾ പങ്കെടുക്കുവാൻ താൻ ആഗ്രഹിക്കുന്നു. മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയാണ് ദൈവവുമായി ബന്ധപ്പെട്ട് അവനെ ആരാധിച്ചു ജീവിതത്തിന്റെ മണിക്കൂറുകൾ ചെലവഴിക്കുന്നത്. ദേവാലയത്തോട് അടുക്കുംതോറും ദൈവത്തോട് അകലുകയല്ല പ്രത്യുത ദൈവത്തെ കൂടുതൽ കൂടുതൽ മഹത്വപ്പെടുത്തുന്ന ഒരു അനുഭവം. അവനുമായുള്ള കൂട്ടായ്മ ആരാധന വർദ്ധിക്കുക എന്ന ഒരു അനുഭവത്തിലേക്ക് കടന്നുവരും. ഇവിടെ ദേവാലയത്തിൽ കൂടുകെട്ടി താമസിക്കുന്ന പക്ഷികളോട് തനിക്ക് അസൂയ തോന്നുകയാണ് എളിയ പക്ഷികൾക്ക് അവിടെ ആശ്രയം ലഭിച്ച എങ്കിൽ താനും സ്വീകരിക്കപ്പെടും എന്നുള്ള പ്രതീക്ഷ ഇവിടെ നിഴലിക്കുന്നു.  വിശുദ്ധ സ്ഥലത്തോ പ്രാകാരത്തിലോ അല്ലെങ്കിൽ ആലയത്തിന്റെ സാന്നിധ്യത്തിൽ എവിടെയെങ്കിലും കുരുകിലും, മീവൽ പക്ഷിയും കൂടു   കെട്ടിയിരിക്കാം. ദൈവസന്നിധി  കുഞ്ഞുങ്ങൾക്കും ഒരു ആശ്രയമായി തീർന്നു.

 

ഇവിടെ പൂർണ ഹൃദയത്തോടെ ദൈവസാന്നിധ്യം അനുഭവിക്കുവാൻ ആഗ്രഹിക്കുന്ന സങ്കീർത്തനക്കാരൻ. ദൈവസന്നിധിയിൽ    ചെലവഴിക്കുന്ന ഒരു ദിവസം വെറുതെ ചെലവാക്കുന്ന ആയിരം ദിവസത്തേക്കാൾ ഉത്തമമായിരിക്കുന്നു എന്ന് മനസ്സിലാക്കി.  വാതിൽ കാവൽക്കാരനായിരിക്കുന്നതും എനിക്ക് ഇഷ്ടം എന്ന് പറയുന്നു. ഇവിടെ ദൈവ സന്നിധിയിൽ അത് താണ ശുശ്രൂഷ ആയാലും തരക്കേടില്ല  അവിടെ കഴിയുന്ന ഒരു ദിവസം ദൈവസന്നിധിയിൽ എത്ര മഹത്തരം ആണെന്ന് തെളിയിക്കുന്നു. ഇതേ   കോരഹ് പുത്രന്മാർ 42ആം സങ്കീർത്തനത്തിൽ ജീവനുള്ള ദൈവത്തിനായി ദാഹിക്കുന്ന  അനുഭവവും ദൈവസേവയിൽ ഉള്ള എരിവും ദേവാലയത്തോടുള്ള പ്രേമവും അവർക്ക് വർദ്ധിക്കുന്നതായി കാണുന്നു. ദൈവീക ശിക്ഷാവിധിക്ക് അർഹരായി ഭൂമി പിളർന്നു കൊല്ലപ്പെട്ട തങ്ങളുടെ പിതാക്കന്മാരെ പോലെ അല്ലായിരുന്നു. മക്കൾ ദൈവ കൽപ്പന അനുസരിച്ചു അതിനാൽ കൊല്ലപ്പെട്ടില്ല.

 

ആലയത്തിലെ കാവൽക്കാരും ഗായകരും ആയി തീർന്നു വളരെക്കാലം അവർ ആലയത്തിൽ ശുശ്രൂഷ ചെയ്തു വന്നു. ദൈവകൃപയിലൂടെയും കരുണയിലൂടെയും രക്ഷപ്പെട്ട അവരെ ആലയത്തിലെ വേലയ്ക്കായി ദൈവം അവരെ യോഗ്യരാക്കി വന്യമൃഗങ്ങൾ പിന്തുടരുന്ന ഒരു മാൻ ഓടിക്കിതച്ച് തളർന്ന ദാഹം കൊണ്ട് വലയുമ്പോൾ നീർത്തോട് അന്വേഷിക്കുക സ്വാഭാവികമാണ് അതേപോലെ നമ്മുടെ ആത്മാവ് ആരാധനയ്ക്കും, കൂട്ടായ്മയ്ക്കും ദൈവസന്നിധിയിൽ എത്തുവാൻ വെമ്പൽ കൊള്ളുന്നു അവന് ദൈവത്തെ ലഭിച്ചാൽ അവൻ സംതൃപ്തനാകും. അല്ലാത്തപക്ഷം ദാഹിക്കുന്ന മാൻകിടാവിനെ പോലെ അവൻ അസംതൃപ്തനാണ് എന്നെ വായിക്കുന്ന പ്രിയ സ്നേഹിതന്മാരെ നമ്മുടെ അനുഭവം ഇങ്ങനെയായിരിക്കുന്നുവോ ? “ദാവീദ് പറയുന്നു ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാൻ ഇടയാകും ? “ദൈവസന്നിധിയിൽ നമ്മുടെ ഹൃദയം പകരുന്നതിലാണ് പ്രാർത്ഥനകളുടെ ആത്മാവ് സ്ഥിതി ചെയ്യുന്നത്.

 

രഹസ്യമായ ആരാധന പോലെ തന്നെ പരസ്യ ആരാധനയും സഭായോഗങ്ങളും ദൈവസന്നിധി ആണെന്നുള്ള ബോധം നമ്മെ ഭരിക്കുന്നുണ്ടോ ? ദൈവത്തിനായി അവൻറെ കൂട്ടായ്മയ്ക്കായി ദാഹിക്കുന്ന അനുഭവം ഉണ്ടാകാറുണ്ടോ ? യഹോവയിൽ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയം ആയിരിക്കുകയും ചെയ്യുന്ന ജനം ഭാഗ്യം ഉള്ളത്. ധനത്തിലോ, സൈന്യത്തിലോ, സൗന്ദര്യത്തിലോ, അല്ല.ദൈവത്തിൽ തന്നെ ആശ്രയിക്കുന്നവനാണ് ഭാഗ്യവാൻ അങ്ങനെയുള്ളവരുടെ ഹൃദയത്തിൽ ദൈവവഴികൾ ഉണ്ടാകും നമ്മുടെ ഹൃദയം അവൻറെ വഴികൾ ആയിരിക്കുമ്പോൾ തന്നെ നാം ധന്യരാണ്. ഈ വചനത്താൽ ദൈവം നമ്മെ എല്ലാം അനുഗ്രഹിക്കുമാറാകട്ടെ

 

Br Aji Baby