MALAYALAM ARTICLE – 2 September 2023

ദൈവാശ്രയം

 

 

സങ്കീർത്തനധ്യാനം: സങ്കീർത്തനം 56 ദാവിദിsâ ഓരോ പ്രഭാതവും ഓരോരോ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. കഷ്ടങ്ങൾ, ദുരിതങ്ങൾ, ദുഃഖങ്ങൾ, പ്രതികൂലങ്ങൾ, പോരാട്ടങ്ങൾ, ജീവിക്കുവാൻ സമ്മതിക്കാത്ത പട ഒരുക്കങ്ങൾ…സാഹചര്യങ്ങൾ ബാല്യം മുതൽ ദാവിദിനു അനുകൂലമല്ലായിരുന്നു. എന്നാൽ എല്ലാ പ്രതികൂലത്തിsâ എല്ലാം നടുവിൽ നിന്നു കൊണ്ടു സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന് ദാവീദു നമുക്ക് കാട്ടിത്തരുന്നു. അൻപത്തിയാറാം സങ്കീർത്തനം രചിക്കുന്നതിsâ പശ്ചാത്തലവും വ്യത്യസ്തമല്ല. ഗത്തിൽ ഫെലിസ്ത്യരാൽ പിടിക്കപ്പെട്ടപ്പോൾ ചമച്ച സ്വർണ്ണ ഗീതമാണ്.

 

നിരന്തര യാതന ഉണ്ടെങ്കിലും അവിടെയൊന്നും ദാവിദ് താളടിയാകുവാൻ താൻ സേവിക്കുന്ന ദൈവം അനുവദിക്കുന്നില്ല എന്നത് ദാവിദിsâ പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ എല്ലാം വിശ്വാസത്തിൽ നിലനിൽക്കുവാൻ ഏറെ സഹായിച്ചു. നമുക്കത്ഭുതമായി കാണുവാൻ കഴിയുന്നത് മാനസികവും ശാരീരികവുമായി തളർന്നുപോകുവാൻ സാധ്യതഉള്ളപ്പോഴും ദാവീദിsâ ദൈവാശ്രയത്തിsâ പാരമ്യമാണ്. ഭയപ്പെടുന്ന നാളിൽ ദാവീദു ദൈവത്തിലാശ്രയിക്കുകയാണ്. ദാവീദിനു വെളിപ്പെട്ടു കിട്ടിയ ദൈവീക മർമ്മങ്ങൾ അവൻ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതായി നാം ഈ സങ്കീർത്തനത്തിൽ കൂടി വായിക്കുന്നു. ഭയപ്പെടുന്ന നാളിൽ മനുഷ്യരിലല്ല ഭക്തൻ ആശ്രയിക്കുന്നത് ദൈവത്തിലാണ്. ദൈവത്തിൽ ആശ്രയിക്കുന്ന എന്നെ ജഡമാകുന്ന മനുഷ്യന് എന്തുചെയ്യുവാൻ സാധിക്കുമെന്നാണ് ദൈവമറിയാതെ തsâ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലായെന്നു ബോധ്യമുള്ള ദാവീദിsâ ചോദ്യം. താൻ ഒഴുക്കുന്ന കണ്ണുനീർ ദൈവത്തിsâ തുരുത്തിയിൽ ഭദ്രമെന്നു ദാവീദിsâ പക്ഷം. സഹോദരങ്ങളെ, ജീവിതത്തിൽ നിരന്തരമായ പ്രതിസന്ധികൾ ആഞ്ഞടിക്കുമ്പോഴും പതറാതെ പൂർണ്ണമായും ദൈവാശ്രയമുള്ളവനായിരുന്നു ദാവീദ്. ദാവീദിsâ ഉറപ്പ് ദൈവം തനിക്കനുകൂലമെന്നാണ്. ദൈവമനുകൂലമെങ്കിൽ ആർ പ്രതികൂലം എന്നു നമുക്കും ചോദിക്കുവാൻ സാധിക്കും, ആവശ്യമായതു അചഞ്ചലമായ വിശ്വാസവും നിരന്തരമായ അനുഗമനവും.

Br. Mathew Poozhikatt